കേരള വികസനത്തി​െൻറ അടിത്തറ ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭ -പന്ന്യൻ

കേരള വികസനത്തി​ൻെറ അടിത്തറ ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭ -പന്ന്യൻ കാഞ്ഞങ്ങാട്: ഇന്ന് കാണുന്ന കേരള വികസനത്തി​ൻെറ അടിത്തറ, ബാലറ്റിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭയാണെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എം.എൻ അനുസ്മരണവും കാഞ്ഞങ്ങാട്ട്​ നിർമിച്ച മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ന് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ അമരക്കാരനായ ക്രാന്തദർശിയും ദീർഘവീക്ഷണവുമുള്ള എം.എൻ. ഗോവിന്ദൻ നായരെ പോലുള്ളവരുടെ നേതൃത്വമാണ് ഇതിന് കാരണമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. '56ൽ 65 സീറ്റുകളുമായി ഒറ്റക്ക്​ സി.പി.ഐ അധികാരത്തിൽ വന്നുവെന്നും അവർ നടപ്പിൽവരുത്തിയ സുസ്ഥിരമായ വികസനമാണ് ഇന്നത്തെ കേരളത്തെ സൃഷ്​ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം സി.പി. മുരളി മുഖ്യ പ്രഭാഷണം നടത്തി. ബങ്കളം പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.കെ. ബാബുരാജ്, പി. വിജയകുമാർ, എ. ദാമോദരൻ, മുൻ. എം.എൽ.എ എം. നാരായണൻ, എ. തമ്പാൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, എം.സി. കുമാരൻ, കെ. ശാർങ്​ഗധരൻ, എൻ.ബാലകൃഷ്ണൻ, എ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.എൻ. സ്മാരക സമിതി സെക്രട്ടറി കെ.വി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. പടം എം.എൻ അനുസ്മരണവും കാഞ്ഞങ്ങാട്ട്​ നിർമിച്ച മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളും സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT