ബേബിയെ തളക്കാനാകുമോ ശ്രീജക്ക്​

ജില്ല പഞ്ചായത്ത്​ മടി​ൈക്ക ഡിവിഷൻ കാസർകോട്​: ജില്ല പഞ്ചായത്തിൽ അധികാരത്തിലെത്തിയാൽ ഇടതുപക്ഷം കണ്ടു​െവച്ചിരിക്കുന്ന കരുത്തുറ്റ വനിതയാണ്​ ബേബി ബാലകൃഷ്​ണൻ. 21ാമത്തെ വയസ്സിൽ അധികാരത്തിൽ ഇരുന്നു തുടങ്ങിയതാണ്​ ബേബി. രണ്ടുതവണ മടിക്കൈ പഞ്ചായത്ത്​ പ്രസിഡൻറ്​, ഒരു തവണ കാഞ്ഞങ്ങാട്​ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്,​ സഹകരണ ബാങ്ക്​ പ്രസിഡൻറ്​ എന്നിങ്ങനെ അധികാരത്തിലും, തൊഴിലുറപ്പ്​ തൊഴിലാളി, മഹിള അസോസിയേഷൻ തുടങ്ങി സംഘടനാരംഗത്തും സജീവമായ ബേബിയുടെ അടുത്ത ഘട്ടമാണ്​ ജില്ല പഞ്ചായത്ത്​. ഭരണം കിട്ടിയാൽ പ്രസിഡൻറും. പാർട്ടിക്ക്​ അകത്തുനിന്നും ബേബിയുടെ വളർച്ചയെ തടയാൻ കഴിഞ്ഞിട്ടില്ല. ഇനി ജില്ല പഞ്ചായത്തിലേക്കുള്ള വരവ്​ തടയണമെങ്കിൽ യു.ഡി.എഫ്​ സ്​ഥാനാർഥി കെ. ശ്രീജ തന്നെ ഇറങ്ങണം. ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിൽ ഇടതുപക്ഷത്തിന്​ സംസ്​ഥാനത്തു തന്നെ രണ്ടാമത്തെ മികച്ച ഭൂരിപക്ഷം ലഭിച്ച ഡിവിഷനാണ്​ മടിക്കൈ-12,335. ഡിവിഷൻ യു.ഡി.എഫിലെ​ സി.എം.പിക്കാണ്​ നൽകിയിരിക്കുന്നത്​. സി.എം.പിയുടെ യുവജനവിഭാഗമായ കെ.എസ്​.വൈ.എഫി​ൻെറ സംസ്​ഥാന കമ്മിറ്റിയംഗവും സി.എം.പി ജില്ല കമ്മിറ്റിയംഗവുമാണ്​ ശ്രീജ. കാലിക്കടവ്​ റൂറൽ അഗ്രികൾച്ചറൽ കോഒാപറേറ്റിവ്​ സൊസൈറ്റി ജീവനക്കാരിയായ ശ്രീജ പ്രചാരണത്തിനും മത്സരാ​വേശത്തിനും ഒട്ടും പിന്നിലല്ല. അടിത്തട്ടിൽ ഇറങ്ങി പ്രചാരണം കൊഴുപ്പിക്കാനാണ്​ യു.ഡി.എഫി​ൻെറ ശ്രമം. ബി.ജെ.പിയുടെ സ്​ഥാനാർഥി മടിക്കൈ പഞ്ചായത്തിലെ തന്നെ വാഴക്കോടുനിന്നുള്ള ബിജി ബാബുവാണ്​. ഇടതുപക്ഷത്തിന്​ മികച്ച ഭൂരിപക്ഷമുള്ള മടിക്കൈ ഗ്രാമപഞ്ചായത്തും സ്വാധീനത്തിൽ യു.ഡി.എഫ്​ ഒട്ടും മോശമല്ലാത്ത അജാനൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ്​ ജില്ല പഞ്ചായത്ത്​ മടിക്കൈ ഡിവിഷൻ. അട്ടിമറിക്ക്​ യു.ഡി.എഫി​ൻെറ ശക്തി മാത്രം മതിയാകില്ല. മറ്റു​ തന്ത്രങ്ങളും ഇറക്കേണ്ടിവരും. Baby Balakrishnan Sreeja K Biji babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT