മോനാച്ച ഭഗവതിക്ഷേത്ര നെൽകൃഷിക്ക് തുടക്കം

കാഞ്ഞങ്ങാട്: ക്ഷേത്രാചാര ചടങ്ങുകൾക്ക് ആവശ്യമുള്ള ധാന്യങ്ങൾ ക്ഷേത്രം വയലിൽ കൂട്ടായ്മയിലൂടെ കൃഷി ചെയ്ത്​ വിളയിച്ചെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ക്ഷേത്രം വയലിൽ ലഭിക്കുന്ന ധാന്യങ്ങൾ മാത്രമേ ക്ഷേത്രാചാര ചടങ്ങുകൾക്ക് ഉപയോഗിക്കുകയുള്ളൂവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഈ വയലിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചാണ് പ്രദേശത്തെ മറ്റ് വയലുകളിൽ കൃഷി ആരംഭിക്കുന്നത്. ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും മാതൃസമിതിയുടെയും മെംബർമാരുടെയും കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. പ്രസിഡൻറ്​ എം. തമ്പാൻ, സെക്രട്ടറി കെ.വി. ബാലൻ, കെ. സുരേശൻ, പി. ആലാമി, പി. മണി, സുനിത നാരായണൻ, കെ. പ്രീത, എം. ശശി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.