കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്​റ്റ്​ ചലഞ്ച്

കാസർകോട്​: കാമ്പയിന്‍. ജില്ലതല ഐ.ഇ.സി കോഓഡിനേഷന്‍ കമ്മിറ്റിയാണ് കോവിഡ് ടെസ്​റ്റ്​ ചലഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ ആദ്യ ദിനം ആൻറിജന്‍ ടെസ്​റ്റ്​ നടത്തിയ എ.ഡി.എം എന്‍. ദേവിദാസ് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനെ ചലഞ്ച് ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചലഞ്ച് ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ചലഞ്ചില്‍ പൊതുജനങ്ങൾക്കും പങ്കാളികളാകാം. ആൻറിജന്‍ ടെസ്​റ്റ്​ ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്​റ്റ്​ ചെയ്തു നിങ്ങളോ? എന്ന ടാഗ് ലൈനില്‍ ചലഞ്ച് നടത്താം. ഫോട്ടോ PRD (കോവിഡ് ടെസ്​റ്റ്​ ചലഞ്ച്) കോവിഡ് ടെസ്​റ്റ്​ ചലഞ്ചില്‍ ആദ്യ ദിനം ആൻറിജന്‍ ടെസ്​റ്റ്​ നടത്തുന്ന എ.ഡി.എം എന്‍. ദേവിദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.