യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും -ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ത്രിതല പഞ്ചായത്തിലെ നാണംകെട്ട തോല്‍വി നിയമസഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജാനൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്​ദുറഹ്മാ​ൻെറ പ്രചാരണ കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എം.പി. ജാഫര്‍, സി. മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, വി.വി. തമ്പാന്‍, സി. ഹമീദ്, സലീം ബാരിക്കാട്, ബിന്ദു രവീന്ദ്രന്‍, കൊവ്വല്‍ അബ്​ദുറഹ്മാന്‍, എ. അബ്​ദുല്ല, പി.പി. അബ്​ദുറഹ്മാന്‍, അഷ്റഫ് തൊപ്പി, എ.പി. രാജന്‍, അജാനൂര്‍ ബ്ലോക്ക് സ്ഥാനാര്‍ഥി ലക്ഷ്മി തമ്പാന്‍, വിവിധ വാര്‍ഡുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന സി.പി. അബ്​ദു റഹിമാന്‍, കെ. രവീന്ദ്രന്‍, സി.എച്ച്. ഹംസ, സി. കുഞ്ഞാമിന തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ കെ.സി. ഹംസ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.