ഭരണപാർട്ടി വിരുദ്ധ ജനവികാരം: യു.ഡി.എഫ്. ചരിത്ര വിജയം നേടും

നീലേശ്വരം: മാഫിയ സംഘങ്ങളും അന്താരാഷ്​ട്ര കള്ളക്കടത്തുകാരും ഭരണകൂടത്തി​ൻെറ ഭാഗമാകുമ്പോൾ ഉണ്ടാകുന്ന അരാജകത്വമാണ് കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്​നമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അച്ഛനും മകനും തമ്മിൽ ബന്ധമുണ്ടോയെന്ന വലിയ ത്വാതിക അവലോകനവും ചർച്ചയും നടത്താൻ മാത്രം ഒരു പാർട്ടി കേരളത്തിൽ അധഃപതിച്ചിട്ടുണ്ടെങ്കിൽ അത് സി.പി.എമ്മാണ്. ഭരണ- പാർട്ടി വിരുദ്ധ ജനവികാരം ഇത്തവണ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ഭാരവാഹികൾക്കും ത്രിതല പഞ്ചായത്ത്, നഗരസഭ അംഗങ്ങൾക്കുമായി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്​ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാർ, ബാലകൃഷ്​ണൻ പെരിയ, എക്​സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ.കെ.കെ.നാരായണൻ, പി.കെ.ഫൈസൽ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ എം.രാധാകൃഷ്​ണൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, കെ.വി സുധാകരൻ, എറുവാട്ട് മോഹനൻ, പി. രാമചന്ദൻ, ഒ.ഉണ്ണികൃഷ്​ണൻ മാസ്​റ്റർ, കെ.എം. തമ്പാൻനായർ, വി. കൃഷ്​ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.