വലിയപറമ്പ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും പുരസ്​കാര ദാനവും

തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമപഞ്ചായത്ത് ശുചിത്വ ഹരിത സമൃദ്ധി പ്രഖ്യാപനവും പുരസ്​കാര ദാനവും നടത്തി. കാസർകോട് വികസന പാക്കേജ് അഡീഷനൽ സെക്രട്ടറി ഇ.പി. രാജ് മോഹൻ ഹരിത ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ടി. അബ്​ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിവരുന്ന ചന്തേര സിവിൽ പൊലീസ് ഓഫിസർ കെ. രഞ്ജിത് കുമാർ, കേരള ഫോക് ലോർ യുവപ്രതിഭ അവാർഡ് നേടിയ പ്രകാശൻ കുതിരുമ്മൽ എന്നിവരെ ചന്തേര സർക്കിൾ ഇൻസ്പെക്​ടർ പി.നാരായണൻ ഉപഹാരം നൽകി അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.