ഫാഷൻ ഗോൾഡ്​ പ്രശ്​നം പരിഹരിക്കുന്നത്​ തടയാൻ ശ്രമം -എം.സി. ഖമറുദ്ദീൻ

ഉപ്പള:ഫാഷൻ ഗോൾഡ് പ്രശ്നം പരിഹരിക്കുന്നത്​​ തടയാനാണ്​ ചിലർ ശ്രമിക്കുന്നതെന്ന്​ എം.സി. ഖമറുദ്ദീൻ എം.എൽ.എ. മുസ്​ലിം ലീഗ് സംസ്​ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിവരുകയാണ്​. എന്നാൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പാടില്ല എന്നാഗ്രഹിക്കുന്നവരും എന്നെ രാഷ്​ട്രീയമായി തകർക്കാൻ ശ്രമിക്കുന്നവരും കള്ള പ്രചാരണങ്ങൾ നടത്തുകയാണ്​. ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിയത് കമ്പനി ആയിട്ടാണ്. ഇതി​ൻെറ ചെയർമാൻ എന്ന നിലയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, എം.ഡി എന്നിവരുമായും കൂടാതെ ആക്​ഷൻ കൗൺസിലിൽ ഉൾപ്പെട്ടവരുമായും ചർച്ചചെയ്ത്​ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് നീങ്ങുമ്പോഴാണ് ചിലർ ഇത്തരം കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. ഏത് അന്വേഷണ ഏജൻസിയും നിഷ്പക്ഷമായും നീതിപൂർവമായും അന്വേഷിച്ച്​ വ്യക്​തിപരമായി ഞാൻ ഇതിൽനിന്ന് എന്തെങ്കിലും തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാൽ എ​ൻെറ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ഖമറുദ്ദീൻ പറഞ്ഞു. ഐ.എൻ.എൽ പ്രതിഷേധ സമരം കാസർകോട്​: കോടികളുടെ ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ എം.എൽ.എ സ്​ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത്​ പ്രതിഷേധ സമരം നടത്തി. ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്​ഘാടനം ചെയ്തു. എൻ.എൽ.യു സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി സി.എം.എ. ജലീൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ്​ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ മുസ്തഫ തോരവളപ്പ്, പോസ്​റ്റ്​ മുഹമ്മദ്‌ കുഞ്ഞി, സിദ്ദീഖ് ചെങ്കള, കുഞ്ഞാമു നെല്ലിക്കുന്ന്, സാദിഖ് കടപ്പുറം, ഹനീഫ തുരുത്തി, തവക്കൽ ഇബ്രാഹിം, റസാഖ് എരിയാൽ, ശുകൂർ എരിയാൽ, ഗപ്പു ആലംപാടി, ജാവിദ് കുളങ്കര, കബീർ എരിയാൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഹനീഫ കടപ്പുറം സ്വാഗതവും ഷാഫി സന്തോഷ് നഗർ നന്ദിയും പറഞ്ഞു. INL ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത്​ നടത്തിയ പ്രതിഷേധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.