ഐ.എൻ.എൽ പ്രതിഷേധ സംഗമം

കാസർകോട്: എൽ.ഡി.എഫ് തുടർഭരണം അട്ടിമറിക്കാൻ കള്ളപ്രചാരണം നടത്തി വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന കോ-ലീ-ബി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മൊയ്തീൻകുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പി.കെ. അബ്​ദുറഹിമാൻ, എൻ.എൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ. ജലീൽ, മാട്ടുമ്മൽ ഹസൻ, എൻ.വൈ.എൽ സംസ്​ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, ജില്ല പ്രസിഡൻറ് അഡ്വ. ഷേക് ഹനീഫ്, പ്രവാസി ലീഗ് നേതാവ് അബ്​ദുറഹ്‌മാൻ കളനാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.