പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍

കാസർകോട്​: പഞ്ചായത്ത് സേവനങ്ങള്‍ ഇനി കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തിക്കാന്‍ പദ്ധതിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാറി​ൻെറ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ ഇൻറഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മൻെറ്​ സിസ്​റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പാക്കുന്നത്. ജനന-മരണ രജിസ്‌ട്രേഷനടക്കം ഗ്രാമപഞ്ചായത്തുകളില്‍നിന്ന്​ ലഭ്യമാകുന്ന 200ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി അയക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാവുക. കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്തുതല സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. ജില്ലയിലെ 10 പഞ്ചായത്തുകളില്‍ ഗവേര്‍ണന്‍സ് മാനേജ്‌മൻെറ്​ സിസ്​റ്റം നടപ്പാക്കുന്നതി​ൻെറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനും നിര്‍വഹിക്കും. തൃക്കരിപ്പൂര്‍, വെസ്‌റ്റ് എളേരി, കോടോം ബേളൂര്‍, കള്ളാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, മീഞ്ച, മധൂര്‍, പൈവളിഗെ, വോര്‍ക്കാടി എന്നീ പഞ്ചായത്തുകളിലാണ് ഐ.എൽ.ജി.എം.എസ് നടപ്പാക്കുന്നത്. ഐ.എൽ.ജി.എം.എസിനെ അറിയാം അപേക്ഷക്കൊപ്പം നല്‍കിയിട്ടുള്ള ഇ-മെയില്‍ അഡ്രസിലും അപേക്ഷക​ൻെറ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. നിലവിലുള്ള രീതിയില്‍ തപാല്‍ മാര്‍ഗവും പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫിസ് വഴിയും അപേക്ഷകന് സേവനങ്ങള്‍ ലഭ്യമാക്കും. ഓപണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ സോഫ്‌റ്റ്​വെയർ തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.