സ്വീകരണം നൽകി

കാഞ്ഞങ്ങാട്: വടംവലി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആർ. രാമനാഥന് . കാസർകോട് ജില്ല വടംവലി അസോസിയേഷൻ കാഞ്ഞങ്ങാട്ട്​ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയർമാനും വടംവലി അസോസിയേഷൻ ജില്ല രക്ഷാധികാരിയുമായ വി.വി. രമേശൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. പ്രവീൺ മാത്യു, അസോസിയേഷൻ സംസ്ഥാന നോമിനി റോയി പി. ജോർജ്, രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ, റിജു മാസ്​റ്റർ, വാസന്തി ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഹിറ്റ്ലർ ജോർജ് സ്വാഗതവും വൈസ് പ്രസിഡൻറ്​ സുനിൽ കോട്ടച്ചേരി നന്ദിയും പറഞ്ഞു. vadamvali വടംവലി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ട ആർ. രാമനാഥന് നൽകിയ സ്വീകരണത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ പൊന്നാടയണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.