മയക്കുമരുന്നുമായി യുവാവ് അറസ്​റ്റില്‍

കാസർകോട്: . കോലാച്ചിയടുക്കത്തെ അബ്​ദുല്ലയെയാണ് (35) വിദ്യാനഗര്‍ എസ്.ഐ കൃഷ്ണപ്രസാദും സംഘവും അറസ്​റ്റ്​ ചെയ്തത്. ആള്‍ട്ടോ കാര്‍ കസ്​റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ചെര്‍ക്കള സ്‌കൂളിന് സമീപം സംശയ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയ നിലയില്‍ കണ്ടതോടെ പൊലീസ് പരിശോധിക്കുകയായിരുന്നു. അബ്​ദുല്ലയുടെ കൈവശം നാല് ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.