കർഷക ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു

ജനശ്രീ പ്രതിഷേധ കൂട്ടായ്​മ കാസർകോട്​: കാർഷിക ബില്ലിനെതിരെ ജനശ്രീ മിഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു നമ്പ്യാർ, ഡോ. വി. ഗംഗാധരൻ, കെ. ഖാലിദ്, സി. അശോക് കുമാർ, അഡ്വ. പികെ. ജിതേഷ് ബാബു, പ്രഭാകരൻ വാഴുന്നോറടി, ടി.കെ. ശ്രീധരൻ, പവിത്രൻ സി. നായർ, കെ. പുരുഷോത്തമൻ, ഖാദർ മാന്യ, മനാഫ് നുള്ളിപ്പാടി, എം. പുരുഷോത്തമൻ നായർ, സുഭാഷ് നാരായണൻ, സ്വരാജ് കാനത്തൂർ, അഡ്വ. സാജിദ് കമ്മാടം, മാത്യു ബദിയടുക്ക, ഇ. അമ്പിളി, കെ.വി. മുകുന്ദൻ, ഷാഫി ചൂരിപള്ളം, ബാലകൃഷ്ണൻ കൊവ്വൽ, ബി. ഗംഗാധരൻ നായർ, പ.വി. ഉദയകുമാർ എന്നിവർ സംസാരിച്ചു. കാസർകോട്​ ബ്ലോക്ക് ചെയർമാൻ എം. രാജീവൻ നമ്പ്യാർ സ്വാഗതവും ഉദുമ ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു. janasree കാർഷിക ബില്ലിനെതിരെ ജനശ്രീ മിഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കർഷക സംഘടനകൾ ധർണ നടത്തി വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് നഗരത്തിൽ മാർച്ചും പോസ്​റ്റ്​ ഓഫിസ് ധർണയും നടത്തി. കിസാൻസഭ ജില്ല ജോയൻറ്​ സെക്രട്ടറി കെ.പി. സഹദേവൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏളരി ഏരിയ സെക്രട്ടറി ടി.പി. തമ്പാൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല വൈസ് പ്രസിഡൻറ്​ പി.ആർ. ചാക്കോ, മുൻ.എം.എൽ എ.എം. കുമാരൻ, കേരള കോൺഗ്രസ് ബി. ജില്ല സെക്രട്ടറി ടി.പി. നന്ദകുമാർ, കേരള കോൺഗ്രസ് സ്കറിയ വിഭാഗം കർഷക യൂനിയൻ ജില്ല സെക്രട്ടറി കെ.യു. ജെയിംസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.കെ. ചന്ദ്രൻ, എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗം സ്കറിയ കല്ലേക്കുളം, കേരള കോൺഗ്രസ് സ്കറിയ വിഭാഗം ജില്ല ജനറൽ സെക്രട്ടറി ജോർജ്കുട്ടി തോമസ് മാടപ്പള്ളി എന്നിവർ സംസാരിച്ചു. vellarikundu ധർണ കിസാൻസഭ ജില്ല ജോയൻറ്​ സെക്രട്ടറി കെ.പി. സഹദേവൻ ഉദ്​ഘാടനം ചെയ്യുന്നു എസ്.എസ്.എഫ് ​െഎക്യദാർഢ്യം മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കർഷക ബില്ലിനെതിരെ രാജ്യത്തി​ൻെറ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങൾക്ക് എസ്.എസ്.എസ് മൊഗ്രാൽ പുത്തൂർ സെക്ടർ ഐക്യദാർഢ്യം അർപ്പിച്ചു. കാർഷിക ബില്ലിനെതിരെ ഉയരുന്ന ശബ്​ദങ്ങൾക്ക് കരുത്ത് പകരാൻ വിദ്യാർഥി സമൂഹവും സംഘടനകളും മുന്നോട്ട് വരണമെന്നും പരിപാടിയിൽ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയിൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ ഹാദി മൊഗർ, ഹംസ ബള്ളൂർ, അഷ്‌റഫ്‌ ബള്ളൂർ, ഷാനിഫ് എരിയാൽ, ജവാദ് പുത്തൂർ, മുനീർ പെരിയടുക്ക, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ssf എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സംഘടിപ്പിച്ച ഐക്യദാർഢ്യ വലയം കാസർകോട്​: കേന്ദ്ര സർക്കാറി​ൻെറ കർഷക ദ്രോഹ ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന്​ രാവിലെ 10 മണിക്ക് കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അറിയിച്ചു. പാസ്പോർട്ട് സേവ കേന്ദ്രത്തിന് മുന്നിൽ നടക്കുന്ന ധർണ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യും. എസ്​.ഡി.പി.െഎ ഐക്യദാർഢ്യ റാലി കാസർകോട്: കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ കാർഷിക നിയമമെന്നും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഓരോ ബില്ലുകളും നിയമങ്ങളും ചുട്ടെടുക്കുന്നത് കുത്തകകൾക്ക് വേണ്ടിയാണെന്നും എസ്​.ഡി.പി.ഐ ജില്ല പ്രസിഡൻറ് എൻ.യു. അബ്​ദുൽസലാം പറഞ്ഞു. പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ റാലിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ്​ ഇക്ബാൽ ഹൊസങ്കടി, ജില്ല ജനറൽ സെക്രട്ടറി ഖാദർ അറഫ, അൻസാർ ഹൊസങ്കടി, ഗഫൂർ നായന്മാർമൂല, മുബാറക് മഞ്ചേശ്വരം എന്നിവർ നേതൃത്വം നൽകി. sdpi എസ്​.ഡി.പി.​െഎ കാസർകോട്ട്​​ നടത്തിയ കർഷക ​െഎക്യദാർഢ്യ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.