കൈക്കോട്ടുകടവിലെ കൾവർട്ട് പുനഃസ്ഥാപിച്ചു

തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് തീരദേശ റോഡിൽ സ്വകാര്യ വ്യക്തി മൂടിയ കൾവർട്ട് അധികൃതർ പുനഃസ്ഥാപിച്ചു. സ്വകാര്യ വ്യക്തി പണിത റോഡ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റി. കൾവർട്ട് മൂടിയതിനെതിരെ ഗ്രാമപഞ്ചായത്ത് മെംബർ സത്താർ വടക്കുമ്പാട് ദുരന്തനിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. അധികാരികളിൽനിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ കൾവർട്ട് പുനഃസ്ഥാപിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ്​ വി.പി.ഫൗസിയ, സെക്രട്ടറി പി.പി. ഉഷ, പൊതുമരാമത്ത് സ്​ഥിരം സമിതി അധ്യക്ഷ എ.ജി.സറീന എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.