പടന്നയെ ഇരുട്ടിലാക്കാൻ സാമൂഹികദ്രോഹികൾ

പടന്ന: പടന്ന വടക്കേപ്പുറത്തും ഗണേഷ്മുക്കിലും സാമൂഹികദ്രോഹികളുടെ അഴിഞ്ഞാട്ടം. ഈ ഭാഗത്ത് സ്​ഥിരമായി തെരുവുവിളക്കുകളുടെ സ്വിച്ച് പൊളിച്ചും ലൈൻ കട്ട് ചെയ്തുമാണ് ഇവർ ഇരുട്ട് പരത്താൻ ശ്രമിക്കുന്നത്. ഇതുകാരണം രാത്രികാലങ്ങളിൽ വഴിയാത്രക്കാർ കഷ്​ടപ്പെടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനകം അഞ്ചിലധികം തവണ സ്വിച്ച് ശരിയാക്കിയെങ്കിലും വീണ്ടും തകർത്തിരിക്കുകയാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. pdn street light പടന്ന ഗണേഷ്മുക്കിൽ തെരുവുവിളക്കി​ൻെറ സ്വിച്ച് തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.