സർക്കാർ ജീവനക്കാരുടെ പ്രതിഷേധം

കാസർകോട്: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും പിടിച്ചുപറിക്കാനുള്ള നീക്കത്തിനും ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നതിനുമെതിരെ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്‌കോ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്‌ടറേറ്റ് പരിസരത്ത് നടത്തിയ സമര പരിപാടിയിൽ പ്രതിഷേധമിരമ്പി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ നൂറോളം ജീവനക്കാർ അണിനിരന്നു. സാലറി കട്ട് അടിച്ചേൽപിച്ച് ജീവനക്കാരെയും അധ്യാപകരെയും ദുരിതത്തിലാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് എസ്.ഇ.യു സംസ്​ഥാന വൈസ് പ്രസിഡൻറ്​ നാസർ നങ്ങാരത്ത് ആവശ്യപ്പെട്ടു. സെറ്റ്കോ ചെയർമാൻ കരീം കോയക്കീൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ്​ നായന്മാർമൂല (കെ.എസ്.ടി.യു), എൻ.പി. സൈനുദ്ദീൻ (എസ്.ജി.ഒ.യു), ശരീഫ് കേളോത്ത് (കെ.എച്ച്.എസ്.ടി.യു), ടി. സലീം, ഒ.എം. ഷഫീഖ് (എസ്.ഇ.യു), റഫീഖ് (കെ.എ.ടി.എഫ്) എന്നിവർ സംസാരിച്ചു. കൺവീനർ നൗഫൽ ഹുദവി സ്വാഗതവും എസ്.ഇ.യു സംസ്​ഥാന സെക്രട്ടേറിയറ്റ് അംഗം ടി.കെ. അൻവർ നന്ദിയും പറഞ്ഞു. ksd setco സെറ്റ്‌കോ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്‌ടറേറ്റ് പരിസരത്ത് നടത്തിയ സമരം നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT