ടാസ്ക് കോളജിലേക്ക് എസ്.എഫ്.ഐ മാർച്ച്

തൃക്കരിപ്പൂർ: എം.സി. ഖമറുദ്ദീൻ എം.എൽ.എ ചെയർമാനായ തൃക്കരിപ്പൂർ കാരോളത്തെ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് (ടാസ്ക്) കോളജിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു. തൃക്കരിപ്പൂർ എജുക്കേഷനൽ ചാരിറ്റബ്​ൾ ട്രസ്​റ്റിന് കീഴിലുള്ള കോളജി​ൻെറ മറവിൽ നടക്കുന്ന അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ കോളജ് പരിസരത്ത് പൊലീസ് തടഞ്ഞു. സർവകലാശാലയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് ഓരോ വർഷവും അഫിലിയേഷൻ പുതുക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ പഞ്ചായത്തി​ൻെറ അനുമതിയോ ഇല്ലാതെയാണ് കോളജ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. കോളജ് അധികൃതർക്കെതിരെ ക്രിമിനൽ കേസ് ചുമത്തി വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിക്കണമെന്നും പുതിയ അഡ്മിഷൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് തൃക്കരിപ്പൂർ ടൗണിൽ ധർണ നടത്തും. ജില്ല സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘടാനം ചെയ്തു. കെ. അക്ഷയ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. അഭിരാം, ബിബിൻ രാജ്, എൻ. ആര്യ എന്നിവർ സംസാരിച്ചു. അനഘ സ്വാഗതം പറഞ്ഞു. പടം tkp SFI Marchതൃക്കരിപ്പൂർ ടാസ്ക് കോളജിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.