ടാറ്റ ആശുപത്രിയെ ഉപയോഗപ്പെടുത്തണം

കാഞ്ഞങ്ങാട്: കോവിഡ് ചികിത്സക്ക്​ ടാറ്റ നിർമിച്ചുനൽകിയ ആശുപത്രി ചട്ടഞ്ചാലിൽ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിട്ടും അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതെ ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന്​ ജവഹർ ബാൽ മഞ്ച് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ വി.വി. നിഷാന്ത് ഉദ്ഘാടനം ചെയ്​തു. ജില്ല ഭാരവാഹികളയ സിന്ധു പത്മനാഭൻ, വൈഷ്ണവ് ബേഡകം, കെ.വി. ബിജു, ഷോബി തോമസ്, അമൽ കൃഷ്ണൻ, മനോജ്, ജതീഷ്, സുജിത്ത് പുതുക്കൈ, നിഷാന്ത് പ്ലാവിലായ, സജിത്ത് ജോസഫ്, സലീം പുത്തിഗെ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT