ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല -കെ.എച്ച്.എസ്.ടി.യു

കാസർകോട്: ---------------------------------------------സർക്കാർകാരുടെയും--------------------------------- അധ്യാപകരുടെയും ഉപജീവനമാർഗത്തിന്മേൽ കൈവെക്കുന്ന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ അത് കേരളത്തെ ഗുരുതരമായി ബാധിക്കുന്ന പ്രതിസന്ധിയായി മാറുമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ല കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. സേവനത്തിന് നൽകുന്ന വേതനം ഔദാര്യമല്ലെന്ന് വിധി പറഞ്ഞ ഹൈകോടതിയെ പോലും സർക്കാർ മാനിച്ചിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം പലിശ സഹിതം പി.എഫിൽ ലയിപ്പിക്കുമെന്ന് പറയുന്ന സർക്കാർ, ജീവനക്കാരുടെ യഥാർഥ സാമ്പത്തിക സ്ഥിതിയെ വിസ്മരിക്കുകയാണ്. ഇതിനെതിരെ ജില്ല കേന്ദ്രത്തിൽ ബുധനാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രസിഡൻറ് കരീം കൊയക്കീൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷരീഫ്, പി.ഇ. അബ്​ദുറഹ്​മാൻ, കെ.ടി. അൻവർ, കദീജത്തുന്നിസ, അബ്​ദുല്ലക്കുഞ്ഞി, തുഫൈലുറഹ്​മാൻ, കൗലത്ത്, സക്കരിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നസീം ജഹാംഗീർ സ്വാഗതവും ഫൈസൽ ഉദുമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT