കല്ലൻചിറ വാട്ടർഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതി

വെള്ളരിക്കുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഒരു കോടി 56 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 800 ഹെക്ടർ സ്​ഥലത്തെ ആയിരത്തോളം കർഷകർക്ക് ഇതി​ൻെറ പ്രയോജനം ലഭിക്കും. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡൻറ്​ എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. രാജൻ, ജില്ല പഞ്ചായത്ത് മെംബർ ഇ. പത്മാവതി, പഞ്ചായത്ത് മെംബർമാരായ ടോമി വട്ടക്കാട്, കെ. മാധവൻ നായർ, ഇ.ജെ. ജേക്കബ്, സി. ദാമോദരൻ, ചന്ദ്രൻ വിളയിൽ, എ.സി. ലത്തീഫ്, വി. കുഞ്ഞിക്കണ്ണൻ, പി.ടി. നന്ദകുമാർ, എൻ.വി. ജോസഫ്, കൃഷി ഓഫിസർ അനിൽ സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ല മണ്ണുസംരക്ഷണ ഓഫിസർ വി.എം. അശോക്​കുമാർ പദ്ധതി വിശദീകരണവും പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജു കട്ടക്കയം സ്വാഗതവും കെ. ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു Water shed 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.