Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTകല്ലൻചിറ വാട്ടർഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതി
text_fieldsbookmark_border
വെള്ളരിക്കുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഒരു കോടി 56 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 800 ഹെക്ടർ സ്ഥലത്തെ ആയിരത്തോളം കർഷകർക്ക് ഇതിൻെറ പ്രയോജനം ലഭിക്കും. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡൻറ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ, ജില്ല പഞ്ചായത്ത് മെംബർ ഇ. പത്മാവതി, പഞ്ചായത്ത് മെംബർമാരായ ടോമി വട്ടക്കാട്, കെ. മാധവൻ നായർ, ഇ.ജെ. ജേക്കബ്, സി. ദാമോദരൻ, ചന്ദ്രൻ വിളയിൽ, എ.സി. ലത്തീഫ്, വി. കുഞ്ഞിക്കണ്ണൻ, പി.ടി. നന്ദകുമാർ, എൻ.വി. ജോസഫ്, കൃഷി ഓഫിസർ അനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ല മണ്ണുസംരക്ഷണ ഓഫിസർ വി.എം. അശോക്കുമാർ പദ്ധതി വിശദീകരണവും പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയം സ്വാഗതവും കെ. ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു Water shed 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story