പ്രതിഷേധ ദിനാചരണം

കാസർകോട്​: സംസ്​ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കുന്നത് ആറ് മാസത്തേക്കുകൂടി നീട്ടാനുള്ള സംസ്​ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ സൻെറർ പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധ സൂചകമായി പ്രതിഷേധ മുദ്രാവാക്യങ്ങളടങ്ങിയ ബാഡ്ജുകൾ ധരിച്ചാണ് ഓഫിസുകളിൽ ഹാജരായത്. ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ സംസ്​ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, ജില്ല പ്രസിഡൻറ് പി.വി. ദിനേശൻ, ജില്ല സെക്രട്ടറി ഇ.വി. രാജേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.