പൊലീസ്‌ സ്​റ്റേഷനിലെ വാഹനക്കൂമ്പാരം നീക്കി

നീലേശ്വരം: വർഷങ്ങളായി നീലേശ്വരം ​പൊലീസ്‌ സ്​റ്റേഷൻ പരിസരത്ത്‌ കൂട്ടിയിട്ടിരുന്ന വാഹനക്കൂമ്പാരം നീക്കി. ആഭ്യന്തര വകുപ്പ് ഇതിനായി നടത്തിയ കേന്ദ്രീകൃത ലേലത്തിലാണ് കേസ് കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്‌. ജില്ലയിൽ ഏറ്റവുമധികം വാഹനങ്ങൾ നിറഞ്ഞു കിടക്കുന്നത് നീലേശ്വരത്തായിരുന്നു. ഇതാണ് ഒഴിവാക്കുന്നത്. ഇതിൽ കേസുകൾ തീർപ്പാക്കിയ വാഹനങ്ങളാണ് ആദ്യം ഒഴിവാക്കിയത്‌. പാലക്കാട്ടുള്ള ഒരു ഏജൻസിയാണ് വാഹനങ്ങൾ ലേലം കൊണ്ട് പൊളിക്കൽ പ്രവൃത്തി നടത്തുന്നത്. വർഷങ്ങളായി ഒരേ സ്​ഥലത്ത്​ നിർത്തിയിട്ട് ടയർ തേഞ്ഞ് പുല്ലും കാടും നിറഞ്ഞ വാഹനങ്ങൾ വെൽഡിങ് മെഷീൻ കൊണ്ട്​ പൊളിച്ചെടുത്ത്​ കൊണ്ടുപോവുകയായിരുന്നു. ബൈക്ക്, ലോറി, കാർ, ഓട്ടോറിക്ഷ എന്നിവയാണ് നീക്കം ചെയ്തത്. പൊലീസ് ഉദ്യോഗസ്​ഥരുടെ പ്രതിവാര പരേഡിനുപോലും ഇവിടെ സ്​ഥലമില്ലെന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു. nlr vehicle recoverynlr vehicle recovery നീലേശ്വരം പൊലീസ് സ്​റ്റേഷനിൽനിന്ന് വാഹനങ്ങൾ നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT