മടിക്കൈ ഉണ്ണിക​ൃഷ്​ണ മാരാരെ അനുമോദിച്ച​ു

കാഞ്ഞങ്ങാട്​: കേരള സംഗീത നാടക അക്കാദമിയുടെ 2019- 20 വർഷത്തെ പുരസ്​കാരം നേടിയ മടിക്കൈ ഉണ്ണികൃഷ്ണ മാരാരെ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് അനുമോദിച്ചു. ചെണ്ടമേളം, തിടമ്പുനൃത്തം എന്നീ മേഖലകളിലെ പ്രാഗത്ഭ്യമാണ്‌ ഉണ്ണികൃഷ്ണ മാരാരെ അവാർഡിന് അർഹനാക്കിയത്. ചടങ്ങിൽ സോൺ ചെയർപേഴ്സൻ ഡോ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ ആ​േൻറാ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയർപേഴ്സന്മാരായ എൻജിനീയർ എൻ.ആർ. പ്രശാന്ത്, സി. ബാലകൃഷ്ണൻ, പ്രജീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി രഞ്ജു മാരാർ സ്വാഗതവും ഉണ്ണികൃഷ്​ണ മാരാർ മറുപടി പ്രസംഗവും നടത്തി. വിശ്വകർമ ജയന്തി ആഘോഷം കാഞ്ഞങ്ങാട്: ബസ് ആൻഡ്​ ഹെവി വെഹ്​ക്കിൾസ്, ചുമട്ടുതൊഴിലാളി (ബി.എം.എസ്) കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സാർവദേശീയ വിശ്വകർമ ജയന്തി ആഘോഷിച്ചു. കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബി.എം.എസ് ജില്ല ​േജാ.​ സെക്രട്ടറി വി.ബി. സത്യനാഥ് ഉദ്​ഘാടനം ചെയ്തു. പറശ്ശിനി പ്രകാശൻ, ജയേഷ് കാരാക്കോട്, ആർ.കെ. രാധാകൃഷ്ണൻ, സജിത്ത്, രതീഷ്, ബിജു മാത്യു കോളിച്ചാൽ, എൻ.കെ. രാധാകൃഷ്ണൻ, അനീഷ് വെളുത്തോളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.