രക്തദാനം നടത്തി പിറന്നാൾ ആഘോഷം

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാൾ ആഘോഷ ഭാഗമായി യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രക്തദാനം നടത്തി. കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലുമാണ് രക്തദാനം നടത്തിയത്. ജനറൽ ആശുപത്രിയിൽ ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. കെ. ശ്രീകാന്ത് രക്തദാനം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ല പ്രസിഡൻറ് ധനഞ്ജയൻ മധൂർ, ജില്ല വൈസ് പ്രസിഡൻറ് അഞ്​ജു ജോസ്​റ്റി, ജില്ല സെക്രട്ടറി സാഗർ ചാത്തമത്ത്, ജില്ല ട്രഷറർ ജിതേഷ്, അജിത്ത് കടപ്പുറം, രാഹുൽ രാജപുരം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT