കെ.പി.എസ്​.ടി.എ പ്രതിഷേധ കൂട്ടായ്​മ

കാഞ്ഞങ്ങാട്: അധ്യാപക, വിദ്യാർഥി അനുപാതത്തിൽ മാറ്റംവരുത്തി ആയിരക്കണക്കിന് അധ്യാപക തസ്തികകൾ ഇല്ലാതാക്കാനും ആറ് മാസത്തേക്കുകൂടി വീണ്ടും ശമ്പളം പിടിച്ചെടുക്കാനുമുള്ള സർക്കാർ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫിസിന് മുന്നിൽ കൂട്ടായ്മ നടത്തി. പ്രതിഷേധ കൂട്ടായ്മ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരിജ, സംസ്ഥാന സമിതി അംഗം അലോഷ്യസ് ജോർജ്, സംസ്ഥാന കൗൺസിലർ സ്വപ്ന ജോർജ്, കെ.പി. രമേശൻ, പി.കെ. ഹരിദാസ്, എം. സുമേഷ്, കെ.ടി. റോയ്, കെ. സതീശൻ, ജോസ് മാത്യു എന്നിവർ സംസാരിച്ചു. kpsta കെ.പി.എസ്​.ടി.എ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സ്​ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.