മോട്ടോർ വാഹന വകുപ്പ്​ സാങ്കേതിക വിഭാഗം ജീവനക്കാർ പണിമുടക്കി

കാഞ്ഞങ്ങാട്​: കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്​മൻെറ് ഗസറ്റഡ് ഓഫിസേഴ്​സ് അസോസിയേഷനും കേരള അസിസ്​റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്​സ് അസോസിയേഷനും സംയുക്തമായി ഏകദിന പണിമുടക്ക്​ നടത്തി. ആർ.ടി ഓഫിസ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കപ്പെട്ട യോഗം ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ആർ.ടി.ഒ ജേഴ്​സൺ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ജോയൻറ്​ ആർ.ടി.ഒ എച്ച്.എസ്. ചഗ്ല, എം.വി.ഐമാരായ എം. വിജയൻ, റെജി കുര്യാക്കോസ്, ടി. വൈകുണ്ഠൻ, എം.എം.വി.ഐമാരായ പ്രദീപ് കുമാർ, ദിനേശൻ കോടോത്ത്, സുജിത് ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.