മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കണം -മുസ്‌ലിം ലീഗ്

കാസർകോട്: കോവിഡ് മറവിൽ അടച്ചിട്ട കാസർകോട് മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല നേതൃയോഗം ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു.കാസർകോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ തല ദുരന്തനിവാരണ സമിതി ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കി പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്തും ദേശീയപാതക്കരികിലും മത്സ്യ ചന്തയാക്കാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്. സർക്കാറി​ൻെറ നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായാണ് ജില്ല ഭരണകൂടം പ്രവർത്തിക്കുന്നത്. മത്സ്യ മാർക്കറ്റിൽ ഒരു പോസിറ്റിവ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മാർക്കറ്റ് അടച്ചിട്ടത് എന്തിനാണെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. മാർക്കറ്റിനോടനുബന്ധിച്ച് കച്ചവടം നടത്തുന്ന വ്യാപാര മേഖലയെ തകർക്കാനുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭയുടെ ആവശ്യം പരിഗണിച്ച് കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യമാർക്കറ്റ് തുറന്നുകൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. അബ്​ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്​ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.ജി.സി. ബഷീർ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.