ഉപകരണങ്ങള്‍ വിതരണം ചെയ്തു

കാസർകോട്​: ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ പ്രത്യേക മെഡിക്കല്‍ പരിശോധന ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നീലേശ്വരം നഗരസഭയില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പ്രഫ.കെ.പി. ജയരാജന്‍ ഉപകരണങ്ങൾ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. പോസ്​റ്റര്‍ രചന മത്സരം കാസർകോട്​: 35ാമത് ദേശീയ നേത്രദാന പക്ഷാചരണത്തി​ൻെറ ഭാഗമായി ജില്ല അന്ധത നിയന്ത്രണ പരിപാടിയുടെ നേത്യത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നേത്രദാനം മഹാദാനം എന്ന വിഷയത്തില്‍ പോസ്​റ്റര്‍ രചന മത്സരം സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ തയാറാക്കിയ പോസ്​റ്ററുകള്‍ സെപ്റ്റംബര്‍ 30ന്​ വൈകീട്ട് മൂന്നിനകം 9995222917, 9745677756 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്‌സ് അപ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT