തദ്ദേശ തെരഞ്ഞെട​ുപ്പിൽ കൂടുതൽ കരുത്തിന്​ കോൺഗ്രസ്​ ശ്രമം

കാസർകോട്​: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ കരുത്തിന്​ കോൺഗ്രസ്​ ശ്രമം. 35 വർഷത്തെ ഇടവേളക്കുശേഷം കാസർ​േ​കാട്​ പാർലമൻെറ്​ മണ്ഡലത്തിലുണ്ടായ ജയത്തി​ൻെറ അടിസ്​ഥാനത്തിലാണ്​ കോൺഗ്രസ്​ കൂടുതൽ സംഘടന പ്രവർത്തനത്തിലേക്ക്​ കടക്കുന്നത്​. ജില്ലയിൽ തദ്ദേശ ഭരണസ്​ഥാപനങ്ങളിൽ മുസ്​ലിം ലീഗിനുള്ള സ്വാധീനം കോൺഗ്രസിനില്ല. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും ലീഗിനുള്ള മേധാവിത്തം സംസ്​ഥാനത്ത്​ മുന്നണിയെ നയിക്കുന്ന പാർട്ടിക്ക്​ ഇല്ലാത്തത്​ കോൺഗ്രസിനു ക്ഷീണമായിരുന്നു. ഇത്​ പരിഹരിക്കാനുള്ള ശ്രമത്തി​ൻെറ ഭാഗമായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തള്ളാനും മൂന്നു നിശാക്യാമ്പുകൾ കോൺഗ്രസ്​ പാർട്ടിയെന്ന നിലയിൽ സംഘടിപ്പിച്ചു. തദ്ദേശ സ്​ഥാപനങ്ങളിൽ കോൺഗ്രസി​ൻെറ മേധാവിത്തം കുറവാണ്​. നീലേശ്വരം നഗരസഭ കോൺഗ്രസ്​ ഭരിച്ചതാണ്. കഴിഞ്ഞ തവണ കൈവിട്ടു. കാഞ്ഞങ്ങാട്​ നഗരസഭ കോൺഗ്രസിൽനിന്നും ലീഗിലേക്കും കഴിഞ്ഞതവണ സി.പി.എമ്മിലേക്കും പോയി. ലീഗിലും കോൺഗ്രസിലുമുണ്ടായിരുന്ന സംഘടന പ്രശ്​നങ്ങൾ കാരണമാണ്​ കാഞ്ഞങ്ങാട്​ നഗരസഭ കൈവിട്ടത്​. നിലേശ്വരം തിരിച്ചുപിടിക്കുകയാണ്​ വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട​. ബദിയടുക്ക, മീഞ്ച, എൻമകജെ, ബളാൽ, കുറ്റിക്കോൽ, പനത്തടി ഗ്രാമ പഞ്ചായത്തുകളാണ്​ കോൺഗ്രസ്​ ഭരിക്കുന്നത്​. ബ്ലോക്ക്​ പഞ്ചായത്തുകൾ ​കോൺഗ്രസി​ൻെറ കൈവശമില്ല. കഴിഞ്ഞ തവണ കോൺഗ്രസിലെ പ്രശ്​നങ്ങൾ കാരണമാണ്​ അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകൾ നഷ്​ടപ്പെട്ടത്​. ഇതിൽ പുല്ലൂർ പെരിയ കോൺഗ്രസ്​ ഭരിച്ച പഞ്ചായത്താണ്​. അജാനൂർ മുന്നണിയായാണ്​ ഭരിച്ചത്​. ഇത്തവണ ഇവ രണ്ടും തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകാനുള്ള പദ്ധതിയാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നതെന്ന്​ ഡി.സി.സി ഭാരവാഹികൾ പറയുന്നു. കാസർകോട്​ നഗരസഭയിൽ കഴിഞ്ഞ തവണ പൂജ്യമായിരുന്നു സാന്നിധ്യം. ഇപ്പോൾ ഒരു അംഗം ഉപതെരഞ്ഞെടുപ്പിലൂടെ ലഭിച്ചു. അഞ്ചുസീറ്റുകളിൽ പ്രാതിനിധ്യമുണ്ടാകണമെന്നാണ്​ നി​ർദേശം. ആകെ 15 പഞ്ചായത്തുകളിൽ കോൺഗ്രസ്​ പ്രസിഡൻറുമാരുണ്ടാകണമെന്നാണ്​ സംഘടനാ തീരുമാനം. അട​ുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും ഒരംഗത്തെ വിജയിപ്പിക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനമാണ്​ നടത്തുകയെന്ന്​ നേതാക്കൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനവും കോൺഗ്രസി​ൻെറ കൈകളിലെത്താനുള്ള പരിശ്രമവും ഇതി​ൻെറ ഭാഗമായുണ്ടാകും. ലോക്​സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഡി.സി.സി നേതൃത്വത്തിലുണ്ടായ പ്രശ്​നങ്ങൾ പരിഹരിക്കപ്പെട്ടതായും നേതാക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.