കാസർകോട്ടേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി

കുമ്പള: മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്ന 250 ലിറ്റർ മദ്യം ഉള്ളാൾ പൊലീസ് പിടികൂടി. ബന്തിയോട് സ്വദേശികളായ രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. റെജിൻ (23), ധീരജ് (21) എന്നിവരാണ് അറസ്​റ്റിലായത്. തൊക്കോട്ടു​െവച്ച് ഉള്ളാൾ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ അറസ്​റ്റിലാവുന്നത്. മദ്യക്കടത്തിന്​ ഉപയോഗിച്ച കാർ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഈയിടെയായി ബന്തിയോട്, അടുക്ക, ഇച്ചിലങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി സൂചന ലഭിക്കുകയും ഒന്നിൽ കൂടുതൽ പ്രാവശ്യം മദ്യം പിടികൂടുകയും ചെയ്തിരുന്നു. kbl arrest.jpg അറസ്​റ്റിലായ റെജിൻ (ഇടത്ത്), ധീരജ് (വലത്ത്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.