വിലക്കിഴിവുമായി സീതാംഗോളിയിലും മാവേലി സ്‌റ്റോര്‍

കാസർകോട്​: സാമൂഹിക ജീവിതക്രമം താളം തെറ്റിച്ച കോവിഡ് കാലത്ത് വിലക്കിഴിവോടെ ഉൽപന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ പുതിയ മാവേലി സ്​റ്റോര്‍ തുറന്നു. സംസ്​ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷ​ൻെറ ആഭിമുഖ്യത്തില്‍ സീതാംഗോളിയില്‍ ആരംഭിച്ച സ്‌റ്റോര്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ജെ. അരുണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയന്തി ആദ്യവില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡൻറ്​ പി.ബി. മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, ബ്ലോക്ക് അംഗം പ്രദീപ് കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചനിയ, വൈ. ശാന്തി, വാര്‍ഡ് അംഗങ്ങളായ അബ്​ദുല്ല മുഗു, ഇ.കെ. മുഹമ്മദ് കുഞ്ഞി, എം. ഉമ്മര്‍ ഫൈസി, വരപ്രസാദ്, എം.ചന്ദ്ര, ചന്ദ്രാവതി, നഫീസ, ആനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു. prd seethangoli 1 2 സീതാംഗോളിയില്‍ ആരംഭിച്ച സ്‌റ്റോര്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT