വെബിനാർ സംഘടിപ്പിച്ചു

കാസർകോട്​: കോവിഡ് കാലത്തെ മാനസിക സമ്മർദങ്ങളെ എങ്ങനെ നേരിടാം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം . ഡോ. ബിൽക്കീസ് (സൈക്കോളജിസ്​റ്റ്​, മുസഫ യു.എ.ഇ), ഷിഫാനി മുജീബ് എന്നിവർ ക്ലാസെടുത്തു. കോവിഡ് കാല സമ്മർദങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുകയും ദൈവവിശ്വാസം മുറുകെപ്പിടിച്ച് മനസ്സിനെ പാകപ്പെടുത്താനും പോസിറ്റിവ് വൈബ്സുള്ള ആൾക്കാരുമായി കൂടുതൽ അടുക്കാനും നമുക്ക് കഴിയണമെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ്​ വി.കെ. ജാസ്മിൻ അധ്യക്ഷത വഹിച്ചു. സൈനബ മോൾ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. എം.കെ. ഷമീറ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി റൈഹാന സ്വാഗതവും ജനസേവന കോഒാഡിനേറ്റർ സക്കീന അക്ബർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT