കുമ്പള-കാസർകോട്​ ദേശീയപാത ചളിക്കുളം

കുമ്പള: കുമ്പള-കാസർകോട്​ ദേശീയപാത ചളിക്കുളമായി. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് നാട്ടുകാർക്ക് പരാതി. ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. മഴയിൽ കുഴികളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നതുമൂലം വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നത്. വെള്ളം നിറഞ്ഞതിനാൽ റോഡേത് കുഴിയേതെന്ന് തിരിച്ചറിയാതെ കുഴിയിൽ പതിക്കുന്നു. ഇത് ദേശീയപാതയിൽ ഗതാഗത തടസ്സത്തിനും കാരണമാകുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കുഴികൾ താണ്ടി കടന്നുപോകുന്നത്. മഴക്കുമു​േമ്പ പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടിരുന്നു. ദേശീയപാതയിലെ മുഴുവൻ കുഴികളും നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ മാഹിൻ കുന്നിൽ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.ജി.സി. ബഷീർ എന്നിവർക്ക് നിവേദനമയച്ചു. kbl highway kuzhi ദേശീയപാതയിൽ മൊഗ്രാൽ പാലത്തിനടുത്ത് രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.