വന്യജീവി അതിക്രമം: യു.ഡി.എഫ് ധർണ നടത്തി

കാസർകോട്: മലയോരമേഖലയിൽ കൃഷിക്കും കർഷകരുടെ ജീവനും ഭീഷണിയായ കാട്ടാനശല്യവും വന്യജീവി അതിക്രമവും തടയാത്ത വനംവകുപ്പ്​ നടപടിക്കെതിരെ യു.ഡി.എഫ്​ കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാനഗർ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ ധർണ സമരം നടത്തി. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാറഡുക്ക, ദേലംപാടി, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ വരുത്തുന്നത്. കാട്ടുമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടതോടെ മലയോരത്തെ ആയിരക്കണക്കിന് കൃഷിക്കാരുടെ ഉപജീവന മാര്‍ഗംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃഷി നശിപ്പിക്കുമ്പോൾ കർഷകരെ സഹായിക്കാനോ വന്യമൃഗ അതിക്രമം തടയാനോ ഒരു പദ്ധതിയും നടപ്പാക്കാത്ത വനംവകുപ്പി​ൻെറ അനങ്ങാപ്പാറ നിലപാടിനെതിരെയും കർഷകർക്ക് നീതിയും സഹായവും ലഭിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ധർണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനംചെയ്തു. അബ്​ദുല്ലക്കുഞ്ഞി ചെർക്കള അധ്യക്ഷതവഹിച്ചു. കെ. വാരിജാക്ഷൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, കരുൺ താപ്പ, എം.സി. പ്രഭാകരൻ, കരിവെള്ളൂർ വിജയൻ, കുഞ്ഞമ്പു നമ്പ്യാർ, ബലരാമൻ നമ്പ്യാർ, കൂക്കൾ ബാലകൃഷ്ണൻ, ഹാരിസ് മുള്ളേരിയ, രാജീവൻ നമ്പ്യാർ, ദാമോദരൻ ദേലംപാടി, എം. പുരുഷോത്തമൻ നായർ, കെ.ടി. സുഭാഷ് നാരായണൻ, അശോകൻ മാസ്​റ്റർ, പുരുഷോത്തമൻ കാടകം, ബഷീർ പള്ളങ്കോട്, ഉസ്മാൻ കടവത്ത്, ഗോപിനാഥൻ നായർ കൂടാല, മനാഫ് നുള്ളിപ്പാടി, നന്ദകുമാർ, ഭരതൻ, ഇ. ചന്ദ്രൻ, എസ്.കെ. ഗോപാലൻ, സി. ഇഖ്ബാൽ, ഷെരീഫ് മുള്ളേരിയ, ഹസൻ, അബൂബക്കർ, കെ.ബി. അബ്​ദു​ൽ റഹ്മാൻ, ജമാൽ ആദൂർ, ജയകൃഷ്​ണൻ, സതീശൻ ഇടവേലി തുടങ്ങിയവർ ധർണക്ക്​ നേതൃത്വം നൽകി. udf കൃഷി നശിപ്പിക്കുന്ന വന്യജീവി അതിക്രമം തടയാത്ത വനംവകുപ്പ്​ നടപടിക്കെതിരെ യു.ഡി.എഫ് ധർണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.