തോക്ക്​ പിടികൂടി

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട് റേഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരതടി എസ്​റ്റേറ്റിൽനിന്നും വന്യജീവികളെ പിടിക്കാൻ സ്​ഥാപിച്ച കള്ളത്തോക്ക് വനപാലകർ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്​ച രാവിലെ നടത്തിയ പരിശോധനയിലാണ് എസ്​റ്റേറ്റിലെ റബർ തോട്ടത്തിൽ പ്രത്യേകം സജ്ജമാക്കിയ കുടുക്കോടുകൂടിയ തോക്ക് വനപാലകർ കണ്ടെടുത്തത്. പ്രതികൾക്കുവേണ്ടി ഊർജിതമായ അന്വേഷണം നടത്തുന്നതായി കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ കെ. അഷ്റഫ് അറിയിച്ചു. പനത്തടി സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ ടി. പ്രഭാകരൻ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ ആർ.കെ. രാഹുൽ, എം.പി. അഭിജിത്ത്, വിജീഷ് അനൂപ്, ശരത്​ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.