സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് കരിദിനാചരണം

കാസർകോട്: കാലാവധി കഴിഞ്ഞ് 40 മാസം പിന്നിട്ട ശമ്പളപരിഷ്കരണം നടപ്പാക്കുക, കേഡർ സംയോജനം പൂർത്തീകരിക്കുക, പ്രമോഷനുകൾ അനുവദിക്കുക, കേരള ബാങ്കിലെ അന്യായ സ്ഥലംമാറ്റം റദ്ദാക്കുക, സ്​ഥലംമാറ്റ നയം നടപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പി.ടി.എസ് പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് കരിദിനമാചരിച്ചു. കേരള ബാങ്ക് ജില്ല ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് ജില്ല പ്രസിഡൻറ്​ സതീഷ് കരിങ്ങാട്ട്, പ്രകാശ് റാവു, കെ.വി. ശ്രീജിത്ത് കുമാർ, കെ.എം. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.