കേന്ദ്രജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്​: കാര്യക്ഷമത, പെർഫോമൻസ് മുതലായ അശാസ്ത്രീയ വാദങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ നിർബന്ധിതമായി പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ജീവനക്കാരുടെ സംഘടനായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്​ വർക്കേഴ്സ് പ്രതിഷേധ ദിനം ആചരിച്ചു. ഹെഡ് പോസ്​റ്റ്​ ഓഫിസിനുമുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.എഫ്​.പി.ഇ അഖിലേന്ത്യ പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എസ്. സുനിൽ ലാൽ, ​കെ.ആർ. ബാബുരാജൻ, ആർ.ഹരി എന്നിവർ സംസാരിച്ചു. സി. രാജേഷ് സ്വാഗതവും കെ.വി. വിൻസൻെറ്​ നന്ദിയും പറഞ്ഞു. nfpe കേന്ദ്ര ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ദിനം പി.വി. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.