ഡി.ആര്‍. മേഘശ്രീ കാഞ്ഞങ്ങാട് സബ് കലക്ടറായി ചുമതലയേറ്റു

കാസർകോട്​: ഡി.ആര്‍. മേഘശ്രീ കാഞ്ഞങ്ങാട് സബ് കലക്ടറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായി ചുമതലയേറ്റു. കർണാടക ചിത്രദുര്‍ഗ് സ്വദേശിനിയാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എൻജിനീയറിങ് ബിരുദധാരിയാണ്. ഇന്ത്യന്‍ സിവില്‍ സർവിസ് ലഭിച്ചതിനു ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തി​ൻെറ ഭാഗമായി കോഴിക്കോട് അസി. കലക്ടര്‍ ചുമതല വഹിച്ചിരുന്നു. നഴ്‌സുമാരുടെ ഒഴിവ് കാസർകോട്​: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നഴ്‌സ് (ജി.എന്‍.എം) തസ്തികയില്‍ നിയമനം നടത്തുന്നു. ഫോൺ: 0467-2206886 അപേക്ഷത്തീയതി നീട്ടി കാസർകോട്​: 2020 -21 വര്‍ഷത്തെ ഓക്‌സിലിയറി നഴ്‌സിങ് ആൻഡ്​​ മിഡ്​വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.