ജില്ലയിലെ ആരോഗ്യ മേഖല മികച്ച ഗുണനിലവാരത്തിലേക്ക് -ആരോഗ്യ മന്ത്രി

കാസർകോട്​: ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുകയാണെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടം എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് ആര്‍.ഡി.ഐ.എഫ് പദ്ധതിയില്‍ 1.8 കോടി രൂപ ചെലവിലാണ് നിർമാണം പൂര്‍ത്തീകരിച്ചത്. മൂന്നു നിലകളായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 50 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനാവും. താഴത്തെ നിലയില്‍ ഡൻെറല്‍ ഒ.പിയും സാധാരണ ഒ.പിയും മുകളിലെ രണ്ട് നിലകളിലായി സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, പുരുഷന്മാരുടെ വാര്‍ഡ് എന്നിവയും പ്രവര്‍ത്തിക്കും. ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മാധവന്‍ മണിയറ, ജില്ല പഞ്ചായത്ത് മെംബര്‍ പി.സി. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വി. സുനിത, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.വി. രാംദാസ്, നബാര്‍ഡ് എ.ഡി.എം ജ്യോതിഷ് ജഗന്നാഥന്‍, കെ. സുധാകരന്‍, ഒ. ഉണ്ണികൃഷ്ണന്‍ മാസ്​റ്റര്‍, മുകേഷ് ബാലകൃഷ്ണന്‍, എ.കെ. ചന്ദ്രന്‍, ലത്തീഫ് നീലഗിരി, പി.വി. ഗോവിന്ദന്‍, സി. ചന്ദ്രന്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി മനോഹരന്‍, ചെറുവത്തൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.ഡി.ജി. രമേശ് എന്നിവര്‍ സംസാരിച്ചു. cheruvathur prd cheruvathur 1 prd ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് കാസർകോട്​: സമൂഹത്തിലെ താഴേത്തട്ടിലുള്ളവ​ൻെറ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം സര്‍ക്കാര്‍ ജീവനക്കാരെന്ന് ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. കലക്ടറേറ്റില്‍ നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എട്ടാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്താണ്. അദാലത്തിലേക്ക് ലഭിച്ച 21 പരാതികളിൽ 17 എണ്ണം തീര്‍പ്പുകല്‍പിച്ചു. അവശേഷിക്കുന്ന നാലുപരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യോഗത്തില്‍ എ.ഡി.എം എന്‍. ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. രവികുമാര്‍, സജി എഫ്. മെന്‍ഡിസ്, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ്, വിവിധ വകുപ്പുതല ഉദ്യോഗസ്​ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.