ബേക്കൽ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു; കുരുക്കിലായത് പാലക്കുന്നിലെ ​െറയിൽവേ സ​്​റ്റേഷൻ റോഡ്

ഉദുമ: ബേക്കൽ പാലം അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തേക്ക് അടച്ചിട്ടു. കാഞ്ഞങ്ങാട്ടുനിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കൽ ജങ്​ഷനിൽനിന്ന് തച്ചങ്ങാട്, മുദിയക്കാൽ വഴി പാലക്കുന്നിലെ റെയിൽവേ ഗേറ്റ് കടന്ന് കെ.എസ്.ടി.പി റോഡിലൂടെയും കാസർകോട്ടുനിന്ന് തെക്കോ​ട്ടേക്കുള്ള വാഹനങ്ങൾ പാലക്കുന്ന് വഴി ബേക്കൽ ജങ്​ഷനിലെത്തി യാത്ര തുടരേണ്ടതാണ്. പാലം അടച്ചിട്ടത്തോടെ കുരുക്കിലായത് പാലക്കുന്നിലെ കോട്ടിക്കുളം ​െറയിൽവേ സ്​റ്റേഷൻ റോഡാണ്. ​ട്രെയി​നുകൾ കടന്നുപോകാൻ വേണ്ടി ഈ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോൾ പതിവായുള്ള വാഹനക്കുരുക്ക്, പാലം അടച്ചിട്ടത്തോടെ ഇവിടെ ഊരാക്കുടുക്കായി മാറി. ട്രെയിനുകൾ കടന്നുപോകാൻ വേണ്ടി ഗേറ്റ് അടക്കാനുള്ള മുന്നറിയിപ്പുകൾ വാഹനമോടിക്കുന്നവർ ഗൗനിക്കാതെ പ്ലാറ്റ്​ഫോമിൽ കുരുങ്ങിയപ്പോൾ ആദ്യദിവസം തന്നെ ഗേറ്റ് അടക്കാൻ ജീവനക്കാർ പാടുപെട്ടു. വാതക, ഇന്ധന ടാങ്കറുകൾ അടക്കം ചരക്കു വാഹനങ്ങളെല്ലാം ഇരു ദിശകളിലേക്കും പോകുമ്പോൾ കാൽനട യാത്രയും ഈ റോഡിൽ ദുസ്സഹമാകുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള എല്ലാ ചരക്കുവാഹനങ്ങളും കെ.എസ്.ടി.പി റോഡിലേക്ക് പ്രവേശിക്കാതെ ഹൈവേയിലൂടെയും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ളവ കളനാടുനിന്ന് ഹൈവേയിൽ പ്രവേശിച്ചും യാത്ര തുടരാൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊണ്ടാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. uduma road block uduma road block2പാലക്കുന്നിലെ കോട്ടിക്കുള ​െറയിൽവേ സ്​റ്റേഷൻ റോഡിലെ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.