അധ്യാപക ദിനത്തിൽ കുട്ടി അധ്യാപകരുടെ ഓൺലൈൻ ക്ലാസ്

നായന്മാർമൂല: അധ്യാപക ദിനാ ചരണത്തി​ൻെറ ഭാഗമായി നായന്മാർമൂല തൻബീഹുൽ ഇസ്​ലാം ഹയർസെക്കൻഡറി സ്കൂൾ അറബി സാഹിത്യ ക്ലബി​ൻെറ നേതൃത്വത്തിൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസ് നടത്തി. എട്ട് വിദ്യാർഥികളാണ് അറബിയിൽ ക്ലാസ് കൈകാര്യം ചെയ്തത്. പ്രൈമറി വിഭാഗത്തിൽനിന്ന് മുബശിർ ശഫാഫ്, മറിയം ഫഹ്മിദ, സൈനബത്ത് ഫാഹിസ, ആയിഷത്ത് ഫാഹിസ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഫാത്തിമത്ത് ഷഹീമ, ഫാത്തിമത്ത് ബുസ്താന, മുഹമ്മദ് റംസാൻ, ഖദീജത്ത് അഹ്സന എന്നിവരുമാണ് ക്ലാസെടുത്തത്. അധ്യാപകരെ വെല്ലുന്ന ക്ലാസുമായി രംഗത്തുവന്ന കുട്ടികൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.