മലബാർ സംയുക്​ത ക്ഷേത്ര സംരക്ഷണ സമിതി ഉപവാസം നടത്തുന്നു

കാസർകോട്: ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും ആചാര സ്​ഥാനികന്മാരുടെയും കോലധാരികളുടെയും മുടങ്ങിക്കിടക്കുന്ന 12 മാസത്തെ വേതനം ഓണത്തിന് മുമ്പ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് ഒമ്പതിന് മലബാർ ദേവസ്വം ബോർഡ് നീലേശ്വരം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ ഉപവസിക്കുമെന്ന് ഉത്തര മലബാർ സംയുക്​ത ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക്​ ഒന്നുവരെ നടത്തുന്ന ഉപവാസം ജില്ല പ്രസിഡൻറ് സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്യും. വയലപ്രം നാരായണൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിവിധ സമുദായത്തിൽ പെട്ട ക്ഷേത്ര സംരക്ഷണ സമിതി നേതാക്കൾ സംബന്ധിക്കും. അന്നേദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആചാര സ്ഥാനികന്മാരും കോലധാരികളും അവരവരുടെ വീടുകളിൽ ഉപവസിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി. രാജൻ പെരിയ, വി.സി. നാരായണൻ, മധുസൂദനൻ എടാട്ട്, അഡ്വ.യു.എസ്. ബാലൻ, സത്യൻ പൂച്ചക്കാട്, പ്രഭാകര കാരണോർ, പത്​മനാഭ കാരണോർ സംബന്ധിച്ചു. രക്​തസാക്ഷികളെ അപമാനിക്കുന്നത്‌ പൊറുക്കാനാവില്ല -പി. കരുണാകരൻ കാസർകോട്‌: ജില്ലയിൽനിന്നുള്ള ഒരു ജനപ്രതിനിധി രക്​തസാക്ഷികളെ നിന്ദ്യമായി അപമാനിക്കുന്നത്‌ പൊറുക്കാനാവില്ലെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ പ്രസ്‌താവനയിൽ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ കൊല ചെയ്‌ത ഹഖ്‌‌ മുഹമ്മദിനെയും മിഥിലാജിനെയും ചാനൽ ചർച്ചകളിലിരുന്നും മറ്റും മോശമായ ഭാഷയിലാണ്‌ രാജ്​മോഹൻ ഉണ്ണിത്താൻ എം.പി പരിഹസിക്കുന്നത്‌. ആര്‌ കൊലചെയ്യപ്പെട്ടാലും അത്‌ ന്യായീകരിക്കാനാവുന്നതല്ല. ഡി.വൈ.എഫ്‌.ഐ-സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടാൽ അത്‌ ചത്തതാണെന്ന്‌ പറയാൻ രാജ്‌മോഹൻ ഉണ്ണിത്താന്‌ മാത്രമേ കഴിയൂ. പരാമർശം ഒഴിവാക്കണമെന്ന്‌ ചാനൽ ചർച്ചയിൽ പങ്കെടുത്ത അവതാരകയടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ഭാഷാ പ്രയോഗത്തി​ൻെറ പേരിൽ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത്‌ അങ്ങേയറ്റം ഹീനമായ കാര്യമാണ്‌. നാടിനുവേണ്ടി ജീവൻ നൽകുന്ന ധീരരക്തസാക്ഷികളെ ആദരവോടെ കാണുന്ന ജനതയാണിവിടെയുള്ളത്‌. ‌ അവരെ അധിക്ഷേപിച്ചതിൽ പ്രതിഷേധിക്കുന്നതായി പ്രസ്‌താവനയിൽ പി. കരുണാകരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT