സഹജീവികളെ ചേർത്തുപിടിക്കാൻ സർഗഭാവനയുടെ കരുതൽ

തൃക്കരിപ്പൂർ: സഹജീവികൾക്ക് കൈത്താങ്ങാകാൻ സർഗാത്മകതയുടെ കരുതലേകുകയാണ് തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ സന്ധ്യ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി സർഗസൃഷ്​ടികൾ വിൽപനക്കു​െവച്ചാണ് സന്ധ്യ നാടിനോടും കലയോടുമുള്ള പ്രതിബദ്ധത കാണിക്ക​ുന്നത്​. കാൻവാസിൽ അക്രിലിക് പെയിൻറിൽ തീർത്ത രണ്ട് മനോഹര ചിത്രങ്ങളാണ് സന്ധ്യ വിൽപനക്കുവെച്ചത്​. തെയ്യവും പൂരക്കളിയും യക്ഷഗാനവും ബേക്കൽ കോട്ടയും ഉൾപ്പെടുന്നതാണ് ആദ്യ ചിത്രം. ഒറ്റനോട്ടത്തിൽ കാസർകോട് ജില്ലയുടെ കലാപാരമ്പര്യം മനസ്സിൽ പതിയുന്ന രീതിയിലാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. കോവിഡിനെതിരെ അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും സമർപ്പിക്കുന്നതാണ് രണ്ടാമത്തെ സൃഷ്​ടി. ഇവ രണ്ടുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കരുത്തേകാൻ ലേലത്തിൽ വെച്ചിരിക്കുന്നത്. സൗത്ത് തൃക്കരിപ്പൂർ 1999 എസ്.എസ്.എൽ.സി ബാച്ചി​ൻെറ സഹകരണത്തോടെയാണ് സന്ധ്യയുടെ പരിശ്രമം. ചിത്രരചനയിൽ തൽപരയായിരുന്നെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. ലോക്ഡൗണിലാണ്​ കഴിവ്​ വീണ്ടെടുത്തത്. നിരവധി ചിത്രങ്ങൾ വരച്ചു. ഭർത്താവ് രാജീവനും കുട്ടികൾക്കുമൊപ്പം ബംഗളൂരുവിൽ താമസിക്കുന്ന 35കാരിയായ സന്ധ്യ ലോക്ഡൗൺ സമയത്താണ് ഇളമ്പച്ചിയിലെ അമ്മയുടെ അടുത്തെത്തുന്നത്. കഴിഞ്ഞ 20 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രരചന പൂർത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.