പാലത്തി​െൻറ കൈവരി നിർമാണത്തിൽ ക്രമക്കേട്​: നിർമാണപ്രവൃത്തി തടഞ്ഞു

പാലത്തി​ൻെറ കൈവരി നിർമാണത്തിൽ ക്രമക്കേട്​: നിർമാണപ്രവൃത്തി തടഞ്ഞു കാഞ്ഞങ്ങാട്​: ദേശീയപാതയിൽ പുല്ലൂർ പാലത്തി​ൻെറ കൈവരി നിർമാണത്തിൽ ക്രമക്കേട്​ ആരോപിച്ച്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നിർമാണ പ്രവൃ​ത്തി തടഞ്ഞു. അപകടം പതിവായ പുല്ലൂർ പാലത്തിൽ കൈവരി തകർന്നിട്ട്​ രണ്ടുവർഷത്തോളമായി. ഇതു പുനർനിർമിക്കുന്നതിനുള്ള അടങ്കലിൽ കൃത്രിമം കാട്ടി ബലം കുറഞ്ഞ കമ്പി ഉപയോഗിച്ചുള്ള നിർമാണമാണ്​ യൂത്ത്​​ കോൺഗ്രസ്​ പ്രവർത്തകർ ഇടപെട്ട്​ തടഞ്ഞത്​. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കു​മാർ പള്ളയിൽവീട്​, കെ.എസ്​.യു സംസ്ഥാന കമ്മിറ്റി അംഗം നോയൽ ടോം ജോസ്​ എന്നിവർ സംഭവ സ്ഥലത്തെത്തി ദേശീയപാത അധികൃതരെ പരാതി അറിയിച്ചതി​ൻെറ അടിസ്ഥാനത്തിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. തകർന്ന കൈവരികൾ ആവശ്യമായ ബലമുള്ള കമ്പികൾ ഉപയോഗിച്ച്​ തന്നെ നിർമാണം പൂർത്തീകരിക്കുമെന്ന്​ അധികൃതർ നേതാക്കൾക്ക്​ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.