പൂ ​വി​ല്‍​പ​ന​​ കുറഞ്ഞു

ചെറുവത്തൂർ: കോ​വി​ഡ് കാ​ല​ത്തെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജി​ല്ല​യി​ല്‍ മ​റു​നാ​ട​ന്‍ പൂ​ക്ക​ള്‍ വി​ല്‍പ​ന​ക്കെ​ത്തി​യ​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് പൂ​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​രോ​ധ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വൈ​കി​യ വേ​ള​യി​ലാ​ണ് ചു​രു​ക്കം പൂ​ക്ക​ളെ​ങ്കി​ലും എ​ത്തി​യ​ത്. ശ​നി​യാ​ഴ്​ച രാ​വി​ലെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നു​​ള്ള പൂ​ക്ക​ളു​മാ​യി ഏ​താ​നും സം​ഘ​ങ്ങ​ള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയത്​. ചെറുവത്തൂർ, കാലിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് മറുനാടൻ പൂക്കളുമായി സംഘങ്ങൾ എത്തിയത്. കോ​വി​ഡ് ബാ​ധ ഇ​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൾ ഹാ​ജ​രാ​ക്കി​യവരെയാണ്​ പൂവിൽപന നടത്താൻ അനുവദിച്ചത്. വി​ൽപന​ക്കാ​ര്‍​ക്കി​ട​യി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ളു​ടെ എ​ണ്ണ​വും വൈ​വി​ധ്യ​വും താ​ര​ത​മ്യേ​ന കു​റ​വാ​യിരുന്നു. ചെ​ണ്ടു​മ​ല്ലി, സീ​നി​യ, ജ​മ​ന്തി പൂ​ക്ക​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​തി​ല്‍ ഏ​റി​യ പ​ങ്കും. ആദരിച്ചു ചെറുവത്തൂർ:പൂരക്കളിയിലെ സമഗ്ര സംഭാവനക്ക് നാടൻ കല അക്കാദമി പുരസ്​കാരം നേടിയ പി.പി. മാധവ പണിക്കരെ മഹാകവി കുട്ടമത്ത് സ്​മാരക ലൈബ്രറി ആദരിച്ചു. ഉത്രാടം നാളിൽ പിലിക്കോട്ടെ വസതിയിൽ എത്തിയാണ് ആദരിച്ചത്. ഡോ. പി.വി. കൃഷ്​ണകുമാർ ആദര ഫലകം സമ്മാനിച്ചു. അഡ്വ. ഗംഗാധരൻ കുട്ടമത്ത് പൊന്നാടയണിക്കുകയും എം. നാരാണൻ ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. ടി. രാജൻ, ടി. കമലാക്ഷൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, ജയൻ പറമ്പത്ത്, ശരത് കുമാർ തളിയിൽ എന്നിവർ സംസാരിച്ചു chr aadharikkal പി.പി.മാധവ പണിക്കരെ മഹാകവി കുട്ടമത്ത് സ്​മാരക ലൈബ്രറി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT