കോവിഡ് ഭീതിയിലും വർണപ്പൂക്കളുമായി അവരെത്തി

നീലേശ്വരം: . കർണാടക ഹാസൻ ജില്ലയിൽനിന്നാണ് വിവിധ വർണങ്ങളിലുള്ള പൂക്കളുമായെത്തി നീലേശ്വരത്തെ പാതയോരങ്ങൾ ഇവർ വർണാഭമാക്കുന്നത്. കോവിഡ് ഭീതിമൂലം ചില ആളുകൾക്ക് പൂക്കൾ വാങ്ങാനും പേടിയാണ്. ജമന്തി, ചെണ്ടുമുല്ല, റോസ്, ഡാലിയ തുടങ്ങിയ പൂക്കൾക്ക് 300 മുതൽ കിലോക്ക് ഈടാക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ ക്ലബുകളുടെയും മറ്റ് സംഘടനകളുടെയും ആഘോഷങ്ങൾ ഇല്ലാത്തതിനാൽ പൂക്കൾ വാങ്ങാൻ ആളുകൾ എത്തുന്നത് കുറവാണ്. എന്നാലും പൂക്കളമത്സരങ്ങൾ ഇല്ലെങ്കിലും വീട്ടമുറ്റങ്ങളിൽ പൂക്കളം തീർക്കാൻ ആളുകൾ വാങ്ങുന്നുണ്ട്. സർക്കാറിൽനിന്ന്​ ഇതരസംസ്ഥാന പൂക്കൾ വിൽപന നടത്താമെന്ന ഇളവുകൾ ലഭിച്ചതോടെയാണ് കർണാടകയിൽനിന്ന് ഇവർ നീലേശ്വരത്ത് എത്തിയത്. കോവിഡ് കാരണം കച്ചവടം പകുതി മാത്രമേ നടക്കുന്നുള്ളൂവെന്ന് ഇവർ പരാതി പറയുന്നു. പ്രതീക്ഷിച്ച കച്ചവടം ഇല്ലാത്തതിനാൽ ക്വിൻറൽകണക്കിന് പൂക്കൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. nlr street flowerകർണാടക ഹാസൻ ജില്ലയിൽ നിന്നെത്തിയ പൂക്കൾ സംഘം നീലേശ്വരം ദേശീയപാതയോരത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.