ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് ഉദ്​ഘാടനം

ചെറുവത്തൂർ: ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫിസ് സെപ്റ്റംബർ മൂന്നിന് തുറക്കും. രാവിലെ 10.30ന് എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ഷീ ലോഞ്ച് സെപ്റ്റംബർ അഞ്ചിന് നാലിന് ജില്ല കലക്ടർ ഡോ.ഡി. സജിത് ബാബു ഉദ്​ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജാനകി മുഖ്യാതിഥിയാകും. മിനി കോൺഫറൻസ് ഹാൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന്​ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബഡ്സ് സ്കൂൾ ഉദ്​ഘാടന തീയതി പിന്നീട് അറിയിക്കും. ഭരണസമിതി യോഗം സെപ്റ്റംബർ നാലിന് 10.30ന് നടക്കുമെന്നും പ്രസിഡൻറ്​ മാധവൻ മണിയറ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.