മാസ്ക്, സാനിറ്റൈസർ കൈമാറി

കാസർകോട്: കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി പ്രസ് ക്ലബിലേക്ക് മാധ്യമപ്രവർത്തകർക്ക്​ . എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പ്രസ്​ ക്ലബ് പ്രസിഡൻറ്​ മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി. പത്​മേഷ്, അഹമ്മദ്​ സുബൈർ -സെക്രട്ടറി കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലം, കമ്മിറ്റി അംഗങ്ങളായ ജാഫർ സാദിഖ്, ഗഫൂർ കൊല്ലമ്പാടി എന്നിവർ സംബന്ധിച്ചു. സമ്മാന വിതരണം കാസർകോട്: പാൽ ഉൽപന്ന ഉൽപാദന വിതരണ ശൃംഖലയായ മിൽകേർസ് ഓണാഘോഷത്തോടനുബന്ധിച്ച് സമൂഹ മാധ്യമത്തിൽ നടത്തിയ മത്സര വിജയിക്കുള്ള സമ്മാനം 10,000 രൂപ കൈമാറി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻറ്​ മുഹമ്മദ് ഹാശിം 10,000 രൂപയുടെ ചെക്ക് മത്സര വിജയി ഫൈസൽ കണ്ണോത്തിന് വേണ്ടി ബന്ധു ശരീഫിന് കൈമാറി. ഫൈസൽ ദുബൈയിൽ നിന്നാണ് മത്സരത്തിൽ പങ്കെടുത്തത്. ഇസ്സുദ്ദീൻ തോട്ടത്തിൽ, അനിൽ പാവങ്ങാട് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT