അതിർത്തിയിൽ ബുദ്ധിമുട്ടിക്കുന്ന നടപടി കുറ്റകരം -രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്​: അതിർത്തിയിൽ ബുദ്ധിമുട്ടിക്കുന്ന ജില്ല ഭരണകൂടത്തി​ൻെറ നടപടി കുറ്റകരമാണെന്ന്​ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ദിനംപ്രതി അതിർത്തി കടന്ന് പോകേണ്ടവരിൽ പാസ് അടിച്ചേൽപിച്ചും നിർബന്ധിത ആൻറിജൻ ടെസ്​റ്റ്​ നിർദേശിച്ചും ജില്ല ഭരണകൂടം രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചപ്പോൾ കർണാടക അതിർത്തി അടച്ചിട്ടിരുന്നു. എം.പിയും മുഖ്യമന്ത്രിയും ശക്തമായ വിമർശനം ഉയർത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കർണാടക കേരളത്തോട് കാണിച്ച സമീപനം ഇപ്പോൾ കേരളം തുടരുന്നത് മനുഷ്യത്വ രഹിതമാണ്. ജില്ല ഭരണകൂടത്തി​ൻെറ ജനവിരുദ്ധ നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായി എം.പി പറഞ്ഞു. ഓണക്കാലത്തെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ വരുത്താതിരിക്കാൻ ജില്ല ഭരണകൂടം ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.